#Periyadmurdercase | പെരിയ ഇരട്ടക്കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്- രാഹുൽ മാങ്കൂട്ടത്തിൽ

#Periyadmurdercase | പെരിയ ഇരട്ടക്കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്- രാഹുൽ മാങ്കൂട്ടത്തിൽ
Dec 28, 2024 12:57 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സ്വന്തം പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടുമ്പോഴെങ്കിലും പെരിയ ഇരട്ടക്കൊലപാതകം തങ്ങള്‍ ചെയ്തതാണെന്ന് പറയാനുള്ള ബാധ്യത സി.പി.എം എന്ന കൊലയാളി രാഷ്ട്രീയ സംഘടനയ്ക്കുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിക്കൊണ്ടുള്ള സി.ബി.ഐ കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ കൊലപാതകങ്ങളില്‍ യാതൊരു പങ്കുമില്ലെന്നാണ് ആദ്യ ഘട്ടത്തില്‍ സി.പി.എം പറഞ്ഞത്.

ഒരു മുന്‍ എം.എല്‍.എയും സി.പി.എമ്മിന്റെ ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്‌.ഐ.യുടെ മുന്‍ ജില്ലാ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മിന്റെ ഏരിയ കമ്മറ്റി മുന്‍ സെക്രട്ടറിയും സി.പി.എമ്മിന്റെ രണ്ട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറിമാരും അടക്കമുള്ള ആളുകള്‍ ശിക്ഷിക്കപ്പെടുമ്പോഴെങ്കിലും ഇത് ഞങ്ങള്‍ ചെയ്തതാണ് എന്ന് പറയാനുള്ള ബാധ്യത സി.പി.എം എന്ന കൊലയാളി രാഷ്ട്രീയ സംഘടന ഏറ്റെടുക്കണം.' രാഹുല്‍ പറഞ്ഞു.

രണ്ട് കോടിയോളം രൂപയാണ് പൊതുഖജനാവില്‍ നിന്ന് ഈ കൊലയാളികളെ സംരക്ഷിക്കുവാന്‍ വേണ്ടിയും സി.ബി.ഐ എത്താതിരിക്കാന്‍ വേണ്ടിയും സര്‍ക്കാര്‍ ചെലവഴിച്ചത്.

കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങളുടെ കണ്ണീരിന് മുകളിലല്ല സര്‍ക്കാര്‍ കോടാനുകോടിരൂപ മുടക്കി കോടതിയിലേക്ക് എത്തിച്ച രഞ്ജിത് കുമാറും മനീന്ദര്‍ സിങും അടക്കമുള്ളവരുടെ നിയമ പാണ്ഡിത്യം എന്ന് കൂടി തിരിച്ചറിയപ്പെടുകയാണ് ഇവിടെയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍ കേസില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനൊപ്പം നില്‍ക്കുകയും പിന്നീട് പ്രതികള്‍ക്ക് വേണ്ടി വാദിക്കാനെത്തുകയും ചെയ്ത അഡ്വ.സി.കെ ശ്രീധരനെതിരെയും രാഹുല്‍ മാങ്കൂട്ടത്തില്‍ ആഞ്ഞടിച്ചു.

ചീമേനിയില്‍ തുടങ്ങിയ ശ്രീധരന്‍ വക്കിലിന്റെ വക്കീല്‍ ഉദ്യോഗം പെരിയയില്‍ ഒടുങ്ങിയെന്ന് അദ്ദേഹം തിരിച്ചറിയണം.

ഇനി മുതല്‍ കഴിക്കുന്ന വറ്റ് ചോറിനകത്തും ശരത്തിന്റേയും കൃപേഷിന്റേയും തകര്‍ന്ന് തെറിച്ച മാംസത്തിന്റേയും രക്തത്തിന്റേയും ഗന്ധമുണ്ട് എന്ന തിരിച്ചറിവുകൂടി ശ്രീധരന്‍ വക്കീലിനെ പോലുള്ള ഒറ്റുകാര്‍ക്ക് ഉണ്ടാവണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൂര്‍ണമായും പാര്‍ട്ടി തീരുമാനിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണിതെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് കോണ്‍ഗ്രസ് എംപി ഷാഫി പറമ്പില്‍ പറഞ്ഞു.

ഈ സ്വാഭാവിക നീതി അട്ടിമറിക്കാന്‍ ജനങ്ങളുടെ പണം എടുത്ത് ചിലവഴിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

#CPM #obligation #say #Periyadoublemurder #RahulMankoottathil

Next TV

Related Stories
#umathomas |  ‘തലയടിച്ച് വീണു; മതിയായ സുരക്ഷയില്ലായിരുന്നു’; ഉമ തോമസ് വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്ന്

Dec 29, 2024 08:01 PM

#umathomas | ‘തലയടിച്ച് വീണു; മതിയായ സുരക്ഷയില്ലായിരുന്നു’; ഉമ തോമസ് വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്ന്

ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി റിബൺ ഉപയോഗിച്ച് കെട്ടിയതായിരുന്നുവെന്ന് സുധീഷ്...

Read More >>
#UmaThomasMLA | ഉമാ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍; വീണത് 20 അടിയോളം ഉയരത്തിൽ നിന്ന്, സിടി സ്‌കാനിന് ശേഷം ആരോഗ്യസ്ഥിതി പറയാമെന്ന് ആശുപത്രി അധികൃതര്‍

Dec 29, 2024 07:51 PM

#UmaThomasMLA | ഉമാ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍; വീണത് 20 അടിയോളം ഉയരത്തിൽ നിന്ന്, സിടി സ്‌കാനിന് ശേഷം ആരോഗ്യസ്ഥിതി പറയാമെന്ന് ആശുപത്രി അധികൃതര്‍

പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ...

Read More >>
#umathomas | ഉമ തോമസ് പങ്കെടുത്തത് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ; മൂക്കിൽ നിന്ന് രക്തം വന്നു

Dec 29, 2024 07:25 PM

#umathomas | ഉമ തോമസ് പങ്കെടുത്തത് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ; മൂക്കിൽ നിന്ന് രക്തം വന്നു

കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ താഴേക്ക്...

Read More >>
#ganja |  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവെത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Dec 29, 2024 07:19 PM

#ganja | വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവെത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

എക്സൈസ് സംഘം മുത്തോലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം കഞ്ചാവ്...

Read More >>
#PJJoseph | കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം ദൗർഭാ​ഗ്യകരം; അടിയന്തരമായി ഫെൻസിങ്ങ് നടത്തണം -പിജെ ജോസഫ്

Dec 29, 2024 07:06 PM

#PJJoseph | കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം ദൗർഭാ​ഗ്യകരം; അടിയന്തരമായി ഫെൻസിങ്ങ് നടത്തണം -പിജെ ജോസഫ്

സംഭവത്തിൽ വനംവകുപ്പ് അടിയന്തരമായി നടപടിയെടുക്കണമെന്ന് പിജെ ജോസഫ് പറഞ്ഞു....

Read More >>
#UmathomasMLA | കൊച്ചി ഭരതനാട്യ ഗിന്നസ് റെക്കോർഡ് വേദിയിൽ നിന്ന് താഴേക്ക് വീണ് ഉമതോമസ് എം എൽ എ; ഗുരുതര പരിക്ക്

Dec 29, 2024 06:39 PM

#UmathomasMLA | കൊച്ചി ഭരതനാട്യ ഗിന്നസ് റെക്കോർഡ് വേദിയിൽ നിന്ന് താഴേക്ക് വീണ് ഉമതോമസ് എം എൽ എ; ഗുരുതര പരിക്ക്

മന്ത്രി സജി ചെറിയാൻ എ ഡി ജി പി എസ ശ്രീജിത്ത് തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ്...

Read More >>
Top Stories